നക്ഷത്രഫലം 2025 ജനുവരി 26 മുതൽ ഫെബ്രുവരി 01 വരെ


🙏സജീവ് ശാസ്‌താരം 
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് സജീവ് വി ശാസ്താരം ....ചങ്ങനാശേരി പെരുന്നയിൽ ഇദ്ധേഹത്തിൻ്റെ ജ്യോതിഷാലയം പ്രവർത്തിക്കുന്നുണ്ട് 
ഫോൺ   96563 77700

 


💥അശ്വതി  : ബന്ധു ജന  സഹായത്താൽ കാര്യവിജയം .   മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില് വിജയിക്കും. തൊഴിൽ രഹിതർക്ക് താൽക്കാലിക ജോലി ലഭിക്കും. പഠനത്തിൽ അലസത . അനാവശ്യമായ ആരോപണങ്ങൾ  മൂലം വിഷമിക്കും .

💥ഭരണി   : പുതിയ ബിസിനസ് തുടങ്ങാന് ശ്രമിക്കുന്നവർക്ക്  അനുകൂല സമയം. ശത്രുക്കളിൽ  നിന്നും നിരന്തരമായ ശല്യമുണ്ടാവാം . മുൻകോപം  നിയന്ത്രിക്കണം. ദാമ്പത്യ  വിരഹം അനുഭവപ്പെടും. ഗൃഹത്തിൽ കലഹ സാദ്ധ്യത . വിദേശ ജോലിയിൽ പ്രശ്നങ്ങൾ ഉടലെടുക്കും . 
💥കാർത്തിക    : സ്വന്തം കാര്യങ്ങൾ ബുദ്ധിപൂർവ്വം  കൈകാര്യം ചെയ്യും. കർമ്മ രംഗത്ത് ശത്രുക്കളുടെ ശല്യമുണ്ടാകുമെങ്കിലും അവയെല്ലാം അതിജീവിക്കും. ആരോഗ്യപരമായി അനുകൂല സമയമല്ല . അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടരുത്. ജലജന്യ രോഗ സാദ്ധ്യത . 

💥രോഹിണി  :  മംഗളകർമ്മങ്ങളിൽ  പങ്കെടുക്കും. മാതാവിന്   അരിഷ്ടതകലുണ്ടാവും . ഭൂമിയിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം .  പ്രവർത്തന  രംഗത്ത് അസൂയാവഹമായ നേട്ടങ്ങൾ   കൈവരിക്കാൻ  സാധിക്കും. കലാപരമായ കാര്യങ്ങളിൽ  താല്പ്പര്യം വര്ദ്ധിക്കും. 

💥മകയിരം   : ബന്ധുക്കൾ  ശത്രുതാമനോഭാവത്തോടെ പെരുമാറും. വിദ്യാർഥികൾക്ക് അലസത വർദ്ധിക്കും   പഠനത്തിൽ ശ്രദ്ധ കുറയും, . മാതാവുമായി  അഭിപ്രായ വ്യത്യാസമുണ്ടാകും. ധനപരമായ വിഷമതകൾ . തൊഴിലുമായി ബന്ധപ്പെട്ട്  അധിക യാത്രകളെ വേണ്ടിവരും. 

💥തിരുവാതിര    : തുടങ്ങി വച്ച  പ്രവര്ത്തനങ്ങളിൽ   വിജയിക്കും. കർമ്മ  രംഗത്ത് കൂടുതൽ  ശ്രദ്ധ ആവശ്യമായി വരും. ജീവിതപങ്കാളിയ്ക്ക് അവിചാരിതമായി  അസുഖങ്ങള് അനുഭവപ്പെടാം. ബന്ധുജനങ്ങൾ  വാക്കുകൾ  കൊണ്ട് മനസ്സിനെ മുറിപ്പെടുത്തും. ഉദ്ധിഷ്ട കാര്യസാദ്ധ്യത്തിനുള്ള  തടസ്സം മറികടക്കും.

💥പുണർതം  : ദാമ്പത്യ  ജീവിതം സന്തോഷപ്രദമായിരിക്കും. ചിട്ടി യിൽ നിന്ന് ചെറിയ ധനലാഭം  . സന്താനങ്ങളാൽ  മനഃസന്തോഷം വർദ്ധിക്കും .  ഉദര സംബന്ധമായ അസുഖങ്ങൾ  അനുഭവപ്പെടും. തൊഴിൽ രംഗം അശാന്തമാവും . മേലധികാരികളുടെ അപ്രിയം സമ്പാദിക്കാതെ ശ്രദ്ധിക്കുക. 

💥പൂയം  : ദമ്പതികൾ തമ്മിൽ നിലനിന്നിരുന്ന   അഭിപ്രായ വ്യത്യാസം ശമിക്കും .  കടബാദ്ധ്യതകൾ  കുറയ്ക്കുവാൻ  സാധിക്കും  .  വിദ്യാര്ത്ഥികൾക്ക്  അനുകൂല സമയം. അവിചാരിത  ചെലവുകൾ  നേരിടേണ്ടിവരും . ഗൃഹനിർമ്മാണത്തിൽ നിലനിന്നിരുന്ന തടസ്സം മറികടക്കും .
💥ആയില്യം  : ആഡംബര വസ്തുക്കളിൽ  താല്പ്പര്യം വർദ്ധിക്കും . മത്സരപരീക്ഷകളിൽ  വിജയ സാധ്യത കാണുന്നു. സാമ്പത്തിക  ഇടപാടുകളിൽ  വളരെയധികം സൂക്ഷിക്കുക. ഗൃഹനിർമ്മാണത്തിൽ ചെലവ് വര്ദ്ധിക്കും. ബന്ധുജന ഷാഹായം ലഭിക്കും . 

💥മകം  :  തൊഴിൽപരമായ  ബുദ്ധിമുട്ടുകൾ  അനുഭവപ്പെടും.ദന്ത രോഗത്തിന് സാദ്ധ്യത. സുഹൃത്തുക്കളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം.  ഗൃഹത്തില് നിന്നും വിട്ടുനില്ക്കേണ്ട അവസ്ഥയുണ്ടാകും. പുതിയ സംരംഭങ്ങൾ  തുടങ്ങാൻ  അനുകൂല സമയമല്ല.

💥പൂരം  : പുതിയ സുഹൃദ്  ബന്ധം മുഖേന ജീവിതത്തിൽ  മാറ്റം ഉണ്ടാകും. ആദ്ധ്യാത്മിക വിഷയങ്ങളിൽ  താത്പര്യം വർദ്ധിക്കും . തൊഴിലിനായുള്ള പരിശ്രമങ്ങളിൽ  ഭാഗികമായി വിജയിക്കും . പ്രവർത്തനങ്ങൾ  വിജയത്തിലെത്തിക്കുവാൻ സാധിക്കും . 

💥ഉത്രം :  അപവാദം കേൾക്കേണ്ടതായി   വരും. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. മുൻ കോപം  നിയന്ത്രിക്കണം. ദാമ്പത്യ  ജീവിത്തിൽ ചെറിയ അസ്വാരസ്യങ്ങൾ . മാതാവിന് ശാരീരിക അസുഖങ്ങൾ അനുഭവപ്പെടും. വൈദ്യ സന്ദർശനം വേണ്ടിവരും. 

💥അത്തം  : പലവിധത്തിൽ  സാമ്പത്തിക  നേട്ടം പ്രതീക്ഷിക്കാം.  വാക് സാമർഥ്യം  പ്രകടമാക്കും. ഉദരസംബന്ധമായ അസുഖങ്ങൾ  അനുഭവപ്പെടും. തൊഴിൽ  പരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക്  അല്പം ആശ്വാസം ലഭിക്കും. യാത്രകൾ വേണ്ടിവരും 

💥ചിത്തിര  : സഹോദര സ്ഥാനീയർ  മുഖേന മനഃക്ലേശത്തിന് സാദ്ധ്യത. പ്രേമവിവാഹത്തിന് ആഗ്രഹിക്കുന്നവര്ക്ക് വീട്ടുകാരിൽ  നിന്നും അനുകൂല മറുപടി ലഭിക്കും. ഗൃഹത്തില് മംഗളകർമ്മങ്ങൾ നടക്കും. സഹോദരസ്ഥാനീയരുടെ  സഹായം  ഉണ്ടാകും.വ്യവഹാര വിജയം. 
💥ചോതി  : കലാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക്  അനുകൂല സമയം. ദമ്പതികൾ  തമ്മിൽ നിലനിന്ന  അഭിപ്രായ വ്യത്യാസംപരിഹൃതമാകും . നിലവിലുള്ള കടബാദ്ധ്യതകൾ  കുറയ്ക്കുവാൻ സാധിക്കും  . . ആഘോഷങ്ങളിൽ  പങ്കെടുക്കും. നിദ്രാഭംഗം അനുഭവപ്പെടും.

💥വിശാഖം   : അനുകൂലഫലം വർദ്ധിച്ചു നിൽക്കുന്ന ദിനം  വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള് വാങ്ങിക്കും. തൊഴിൽ രഹിതർക്ക്  ജോലിക്കുള്ള ഉത്തരവ് ലഭിക്കും. പുതിയ ബിസിനസ് തുടങ്ങാന് ശ്രമിക്കുന്നവർക്ക്  അനുകൂല സമയം. പണമിടപാടുകളിൽ നേട്ടം. 

💥അനിഴം  : പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം വർദ്ധിക്കും . സൗമ്യമായ പെരുമാറ്റം കൊണ്ട് ഏവരുടേയും പ്രശംസനേടും. സഹോദര സ്ഥാനീയർ  മുഖേന കാര്യസാദ്ധ്യം, പരീക്ഷകളിൽ വിജയം. വിവാഹം ആലോചിക്കുന്നവർക്ക് മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും.

💥തൃക്കേട്ട    :  ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും , മനസ്സിന്റെ സന്തോഷം തിരികെക്കിട്ടും , തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും, വരവിനേക്കാൾ ചെലവ് അധികരിക്കും, ഇഷ്ടപ്പെട്ട തൊഴിലുകളിൽ ഏർപ്പെടും , വാഗ്ദാനം നൽകുമ്പോൾ ശ്രദ്ധിക്കുക, ഭാഗ്യ പരീക്ഷണങ്ങൾ ക്കു മുതിരരുത്.  

💥മൂലം   : ബിസിനസ്സിൽ മികവ് പുലർത്തും , സാമ്പത്തികമായി  വിഷമതകൾ നേരിടും  മേലാധികാരികൾ , തൊഴിലുടമകൾ എന്നിവരിൽ നിന്ന് അനുകൂല നടപടികൾ ,  യാത്രകൾ വേണ്ടിവരും , ആരോഗ്യപരമായ വിഷമതകളുണ്ടാവും.  

💥പൂരാടം   : സാന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക്  ആശ്വാസം നൽകുന്ന സൂചനകൾ ഉണ്ടാകും , വാഹനത്തിന്  അറ്റകുറ്റ പണികൾ വേണ്ടിവരും , ഭൂമി വിൽപ്പനയിൽ തീരുമാനം , ഏജൻസി പ്രവർത്തനങ്ങളിൽ ലാഭം, സന്താനഗുണ മനുഭവിക്കും.  വിവാഹമാലോചിക്കുന്നവർക്ക്  ഉത്തമ ബന്ധം ലഭിക്കും.
💥ഉത്രാടം  : കാലാവസ്ഥാ ജന്യ രോഗങ്ങൾ പിടിപെടും , ധനപരമായി അനുകൂല സമയമല്ല  , കർമ്മ രംഗത്ത് ഉന്നതി,  സൗഹൃദങ്ങളിൽ ഉലച്ചിൽ,  പൊതു പ്രവർത്തങ്ങളിൽ പ്രശസ്തി വർദ്ധിക്കും , സാമ്പത്തികമായി , പ്രവർത്തനങ്ങളിൽ വിജയം. 

💥തിരുവോണം  : ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന വിഷമതകൾ ശമിക്കും , സന്താന ഗുണമനുഭവിക്കും , കുടുംബ സൗഖ്യ വർദ്ധന,  ബിസിനസ്സിൽ പുരോഗതി , മാനസിക മായ സംതൃപ്തി ,  മംഗള കമ്മങ്ങളിൽ സംബന്ധിക്കും , ആരോഗ്യപരമായ വിഷമതകളിൽ നിന്ന് മോചനം . 

അവിട്ടം   : താൽക്കാലിക ജോലികൾ സ്ഥിരപ്പെടും , തൊഴിൽ പരമായ യാത്രകൾ ,
 പ്രവത്തനങ്ങളിൽ വിജയം, കുടുംബ സൗഖ്യം , ബന്ധുജന സമാഗമം. , മാനസിക  സുഖവർദ്ധന , പ്രവർത്തനങ്ങളിൽ നേട്ടം,   പരീക്ഷാ വിജയം . 

💥ചതയം   : വാത ജന്യ രോഗങ്ങൾ മൂലം വിഷമിക്കും ,ആരോഗ്യ കാര്യത്തിൽ അധിക ശ്രദ്ധ പുലർത്തുക , ബന്ധു ജനസഹായം ലഭിക്കും , മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും , സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്. 

💥പൂരുരുട്ടാതി  : കലാരംഗത്തു  പ്രവൃത്തിക്കുന്നവർക്ക്  പ്രശസ്തി , അനാവശ്യ ചിന്തകൾ മനസ്സിൽ നിന്ന് വിട്ടൊഴിയും  , തൊഴിൽപരമായ ഉത്കണ്ഠ , ഗൃഹ സുഖം കുറയും, പ്രവർത്തനപരമമായ ബുദ്ധിമുട്ടുകളിൽ നിന്ന് മോചനം , പൈതൃക സ്വത്തിന്റെ അനുഭവം ഉണ്ടാവും. 

💥ഉത്രട്ടാതി   : യാത്രകൾ വേണ്ടിവരും , ഭക്ഷണ സുഖം കുറയും  , പല്ലുകൾക്ക് രോഗസാദ്ധ്യത , സുഹൃത്തുക്കളുമായി സംഗമം ,ഉന്നത വിദ്യാഭ്യാസ ആവശ്യത്തിനായി യാത്രകൾ വേണ്ടിവരും, വിശ്രമം  ബന്ധുഗുണവർദ്ധന.

💥രേവതി  :  സാമ്പത്തികമായ നേട്ടങ്ങൾ, പിതാവിനോ പിതൃ സ്ഥാനീയര്ക്കോ അരിഷ്ടതകള് അനുഭവപ്പെടും. ഗൃഹാന്തരീക്ഷം അസംതൃപ്തകരമായിരിക്കും. വാഹന സംബന്ധമായി ചെലവുകള് വര്ദ്ധിക്കും. മനസിന് വിഷമം നൽകുന്ന   വാർത്തകൾ കേൾക്കും . ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ.
Previous Post Next Post