കോട്ടയം: കോട്ടയം നഗരസഭയിൽ 211 കോടിയുടെ തിരിമറി നടന്നതായി പ്രതിപക്ഷത്തിന്‍റെ ആരോപണം. നഗരസഭയുടെ ഏഴ് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം തിരിമറി നടത്തിയെന്ന് മുനിസിപ്പൽ ഡയറക്റ്ററേറ്റ് വിജിലൻസിന്‍റെ പരിശോധനയിൽ കണ്ടെത്തിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. നഗരസഭയിൽ 211 കോടി രൂപയുടെ ചെക്കു വിവരം രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ അത്രയും തുക ബാങ്കിൽ എത്തിയിട്ടില്ലെന്നും ഇതിനെതിരേ വെള്ളിയാഴ്ച പ്രതിഷേധം നടത്തുമെന്നും പ്രതിപക്ഷം പറയുന്നു. എന്നാൽ വിഷയത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ പറഞ്ഞു.
രണ്ടര കോടി രൂപയുടെ പെൻഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണവും നഗരസഭയ്ക്ക് നേരെ ഉയർന്നിരുന്നു.