വാഹനാപകടങ്ങളിൽ പരിക്കേൽക്കുന്നവരെആശുപത്രിയിലെത്തിച്ചാൽ 25,000 രൂപ!



ഉടൻ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് പാരിതോഷികമായി 25,000 രൂപ നൽകുമെന്ന് കേന്ദ്രസർക്കാർ. പൂനെയിൽ നടന്ന ഒരു പരിപാടിയിൽ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ആണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ഈ തുക 5000 രൂപയാണ്. റോഡ് സുരക്ഷാ വിഷയത്തിൽ നടൻ അനുപം ഖേറുമായുള്ള അഭിമുഖത്തിലാണ് പാരിതോഷികം വർധിപ്പിക്കാൻ റോഡ് ഗതാഗത മന്ത്രാലയത്തിന് നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചത്.

Previous Post Next Post