താപനില കുതിച്ചുയർന്ന് വിയർക്കാൻ തുടങ്ങിയ കേരളത്തിന് ആശ്വാസമായി പുതിയ കാലാവസ്ഥ പ്രവചനം. ഞായറാഴ്ചയോടെ മഴ സജീവമായേക്കുമെന്ന സൂചനയാണ് കാലാവസ്ഥ വകുപ്പ് നൽകുന്നത്. ഞായറാഴ്ച 2 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഞായറാഴ്ച മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യമുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.
കനത്ത ചൂടിൽ വിയർക്കുന്ന കേരളത്തിന് ആശ്വാസമായി മഴ; ഞായറാഴ്ച 2 ജില്ലകളിൽ യെല്ലോ അലർട്ട്
Kesia Mariam
0
Tags
Top Stories