യുവതിയുടെ സ്വകാര്യ ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി സ്വർണ്ണം തട്ടിയെടുത്ത കേസ്: 3 പേർ അറസ്റ്റിൽ


യുവതിയുടെ സ്വകാര്യ ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി സ്വർണ്ണം തട്ടിയെടുത്ത കേസിൽ മൂന്ന് പേരെ പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തു. പറപ്പൂർ പൊറുത്തൂർ ലിയോ(26), പോന്നോർ മടിശ്ശേരി ആയുഷ് (19), പാടൂർ ചുള്ളിപ്പറമ്പിൽ ദിവ്യ (26) എന്നിവരെയാണ് പാവറട്ടി എസ്എച്ച്ഒ ആന്റണി ജോസഫ് നെറ്റോയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രണയത്തിലായിരുന്ന യുവാവിന്റെ കയ്യിൽ ഉണ്ടായിരുന്ന ചിത്രം കാണിച്ചായിരുന്നു ഭീഷണി.

ആദ്യം ഭയന്നെങ്കിലും പിന്നീട് യുവതി വീട്ടുകാരോട് കാര്യം പറയുകയുമായിരുന്നു. തുടര്‍ന്നാണ് സ്വർണ്ണം കവർന്നതായി പാവറട്ടി പൊലീസ് സ്റ്റേഷനിൽ യുവതി നൽകിയതും പ്രതികളെ അറസ്റ്റ് ചെയ്തതും. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിൽ എസ്ഐമാരായ വിനോദ്, സജീവ്, സി.പി.ഒ മാരായ വിനീത്, ജയകൃഷ്ണൻ എന്നിവരുമുണ്ടായിരുന്നു.
Previous Post Next Post