കോട്ടയം ലുലുവിന്റെ മൂന്നിരട്ടി വലുപ്പത്തിൽ കോട്ടയത്ത് പുതിയ മാൾ വരുന്നു ? ..300 കോടി രൂപ മുടക്കി നാല് ഏക്കറിൽ കെജിഎം മാളിന്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു വിശദമായി അറിയാം


കോട്ടയം മണിപ്പുഴയില്‍ ലുലുമാള്‍ ക്ലിക്ക് ചെയ്തതിനു പിന്നാലെ ബിസിനസ് രംഗത്തെ വമ്ബൻമാർ കോട്ടയം ജില്ലയില്‍ നിലയുറപ്പിക്കുകയാണ്. 2026 ഓടെ ചങ്ങനാശേരിയില്‍ പത്തുനിലകളില്‍ കെ.ജി.എ മാള്‍ ഉയരും. ബിഗ് ബസാർ റിലയൻസ് സ്മാർട്ടായതിന് പിന്നാലെ ബിസ്മിയും റിലയൻസ് ഏറ്റെടുത്തു.
ടോണിമാർട്ട്, സില്‍കോണ്‍ തുടങ്ങി പുതിയ ഡിപ്പാർട്ട്മെന്റ് സ്റ്റോറുകള്‍ക്ക് പുറമേ ഓക്സിജൻ, മൈജി, പിട്ടാപ്പള്ളില്‍, വൈറ്റ്മാർട്ട്, ക്യൂ.ആർ.എസ് തുടങ്ങി ഇലക്ടോണിക്സ് ഉത്പ്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ ലഭിക്കുന്ന നിരവധിസ്ഥാപനങ്ങളും സ്വാധീനമുറപ്പിച്ചു.

നിർമ്മാണം പുരോഗമിക്കുന്ന ചങ്ങനാശ്ശേരിയിലെ 300 കോടിയുടെ കെ.ജി.എ മാള്‍: ചങ്ങനാശേരി എസ്.ബി കോളേജിന് സമീപം 300 കോടി ചെലവഴിച്ച്‌ നാലേക്കറില്‍ ആറര ലക്ഷം സ്ക്വയർ ഫീറ്റിലാണ് കെ.ജി.എ മാള്‍ ഉയരുന്നത്. ലോകോത്തര വ്യാപാരസ്ഥാപനങ്ങള്‍ക്കും ഭക്ഷണശാലകള്‍ക്കും പുറമേ മള്‍ട്ടിപ്ലക്സ് തീയറ്ററുകളും ഇവിടുണ്ടാകും അതേ സമയം കൂടുതൽ വികസനക്കുതിപ്പിലേക്ക് കോട്ടയം പാദമൂന്നുകയാണ് 
പോത്തീസ്, ചെന്നൈ സില്‍ക്ക്സ്, ജയലക്ഷ്മി തുടങ്ങിയ വസ്ത്ര വ്യാപാര സ്ഥാപനങ്ങളും കോട്ടയത്ത് ഇടം തേടുകയാണ്. റിലയൻസ് ജില്ലയിലുടനീളം ചെറുതും വലുതുമായ പുതിയ ഔട്ടുലെറ്റുകള്‍ ആരംഭിക്കുന്നു. ബിഗ് ബസാർ റിലയൻസ് സ്മാർട്ടായതിന് പിന്നാലെ ബിസ്മിയും റിലയൻസ് ഏറ്റെടുത്തു . ടോണിമാർട്ട്, സില്‍കോണ്‍ തുടങ്ങി പുതിയ ഡിപ്പാർട്ട്മെന്റ് സ്റ്റോറുകള്‍ക്ക് പുറമേ ഓക്സിജൻ, മൈജി, പിട്ടാപ്പള്ളില്‍, വൈറ്റ്മാർട്ട്, ക്യൂ.ആർ.എസ് തുടങ്ങി ഇലക്ടോണിക്സ് ഉത്പ്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ ലഭിക്കുന്ന നിരവധിസ്ഥാപനങ്ങളും സ്വാധീനമുറപ്പിച്ചു.



Previous Post Next Post