വാടകക്ക് വീട്ടിൽ നിന്ന് 300 കിലോഗ്രാമോളം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. എടത്തറ – അഞ്ചാമൈൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ റഷീദ് എന്നയാളാണ് പിടിയിലായത്. പാലക്കാട് സർക്കിൾ ഇൻസ്‌പെക്ടറും സംഘവുമാണ് പരിശോധന നടത്തിയത്.
റെയ്ഡിൽ പ്രിവന്‍റീവ് ഓഫീസർ ശ്രീജിത്ത്, പ്രിവന്‍റീവ് ഓഫീസർ (ഗ്രേഡ്) ബാസിത്, സിവിൽ എക്സൈസ് ഓഫീസർ സദാശിവൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ രേണുക എന്നിവർ പങ്കെടുത്തെന്ന് എക്സൈസ് അറിയിച്ചു.