പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ച കേസ്: 32 വയസുകാരന് 78 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും


തിരുവനന്തപുരത്ത് പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ച കേസിൽ 32 വയസുകാരന് 78 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും. തിരുവനന്തപുരം പ്രിൻസിപ്പൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ഭാര്യയുടെ അടുത്ത ബന്ധത്തിലുള്ള പെൺകുട്ടിയെ ആണ് പ്രതി പീഡിപ്പിച്ചത്. പെൺകുട്ടിയുടെ തൊട്ടടുത്ത വീട്ടിൽ താമസിച്ചുവരികയായിരുന്ന പ്രതി ഒരു വർഷക്കാലത്തോളം നിരന്തരമായി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് വരികയായിരുന്നു. പീഡിപ്പിക്കുന്ന രംഗങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും അത് പുറത്ത് കാണിക്കും എന്നുമായിരുന്നു ഭീഷണി. പ്രതിയുടെ മൊബൈൽ ഫോണിൽ പ്രതിയുടെ ഭാര്യ തന്നെ ഈ രംഗങ്ങൾ കാണ്ടതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.

Previous Post Next Post