പത്തനംതിട്ട: പത്തനംതിട്ട പീഡനക്കേസിൽ ഇതുവരെ 57 പേർ അറസ്റ്റിലായതായി പൊലീസ്. പെൺകുട്ടി നൽകിയ വിവര പ്രകാരം ഇനി മൂന്ന് പേരാണ് പിടിയിലാകാനുള്ളത്. തിരുവനന്തപുരം കല്ലമ്പലം സ്റ്റേഷനിലെ അറസ്റ്റ് കൂടി ചേർത്താണ് 57 പേർ അറസ്റ്റിലായത്. വിദേശത്തുളള രണ്ടു പേര്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. 31 കേസുകളിലായി 51 പ്രതികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കേസിൽ പ്രതിപട്ടികയിലുള്ളവരുടെ എണ്ണം 60 ആയെന്നും ചിലര്‍ ഒന്നിലേറെ കേസുകളിൽ പ്രതികളാണെന്നും വിദേശത്തുള്ള രണ്ടു പേര്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയെന്നും പത്തനംതിട്ട ഡിവൈഎസ്‍പി എസ് നന്ദകുമാര്‍ പറഞ്ഞു.
പത്തനംതിട്ട പീഡനക്കേസ്; ഇതുവരെ അറസ്റ്റിലായത് 57 പേർ...
Kesia Mariam
0
Tags
Top Stories