മാനന്തവാടി: തോൽപ്പെട്ടി എക്സൈസ് ചെക്പോസ്റ്റിൽ കർണാടക മദ‍്യവുമായി ഒരാൾ പിടിയിൽ. പനവല്ലി സർവ്വാണി കൊല്ലി ഉന്നതിയിലെ ജോഗി (59) ആണ് അറസ്റ്റിലായത്. 6.60 ലിറ്റർ പാക്കറ്റ് മദ‍്യം ടാക്സി വാഹനത്തിൽ കൊണ്ടുവരികയായിരുന്നു. ഉദ‍്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മദ‍്യം കണ്ടെടുത്തത്.
വയനാട്ടിലേക്ക് കടത്തിക്കൊണ്ട് വന്ന് തൊഴിലാളികൾക്ക് വിൽപ്പന നടത്താനായിരുന്നു പദ്ധതി. ജോഗിക്കെതിരേ അബ്കാരി ആക്‌ട് പ്രകാരം എക്സൈസ് കേസെടുത്തു. തുടർന്ന് മാനന്തവാടി ജുഡിഷ‍്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു.