കോതമംഗലം:* ഇസ്തിരിയിടാൻ ലഭിച്ച ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ലഭിച്ച 5 പവന്റെ സ്വർണമാല ഉടമയ്ക്കു തിരികെ നൽകി തേപ്പുകാരൻ മാതൃകയായി. 11 വർഷമായി അടിവാട് സ്കൂളിന് സമീപം തേപ്പുകട നടത്തുന്ന തിരുനെൽവേലി സ്വദേശി ഗണപതിയാണ് മാതൃകാപരമായ പ്രവർത്തി ചെയ്തത്.
വാളാച്ചിറ സ്വദേശിയായ നിസാർ തേയ്ക്കാൻ കൊടുത്ത ഷർട്ടിന്റെ പോക്കറ്റിലാണ് മാല കണ്ടെത്തിയത്. ഉടൻതന്നെ ഗണപതി നിസാറിനെ വിളിച്ചറിയിക്കുകയായിരുന്നു. നിസാറിന്റെ മാതാവിന്റെ മാല അബദ്ധത്തിൽ ഷർട്ടിന്റെ പോക്കറ്റിൽ പെടുകയായിരുന്നു. പല്ലാരിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ. അബ്ബാസ്, പഞ്ചായത്ത് അംഗം റിയാസ് തുരുത്തേൽ എന്നിവരുടെ സാന്നിധ്യത്തിൽ മാല കൈമാറി.