കൊല്ലം: കരുനാഗപ്പള്ളിയിൽ എക്സൈസ് നടത്തിയ പരിശോധനകളിൽ 6.306 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 4.150 കിലോഗ്രാം കഞ്ചാവുമായി ഓച്ചിറ സ്വദേശി സാബു (51), 2.156 കിലോഗ്രാം കഞ്ചാവുമായി വള്ളികുന്നം സ്വദേശി അസ്‌ലം ഷാ (26) എന്നിവരാണ് പിടിയിലായത്. അന്യ സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ട് വന്ന് ചില്ലറ വിൽപ്പന നടത്തിവരുന്ന സംഘത്തിലെ അംഗങ്ങളാണിവർ. കൊല്ലം എക്‌സൈസ് സൈബർ സെല്ലിന്‍റെ കൂടി സഹായത്തോടെയാണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞത്.
കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷിജു എസ് എസിന്‍റെ നിർദേശാനുസരണം എക്സൈസ് ഇൻസ്പെക്ടർ ദിലീപ് സി പിയുടെ നേതൃത്വത്തിൽ സ്പെഷ്യൽ സ്ക്വാഡ് സംഘവും കൊല്ലം എക്സൈസ് ഇന്‍റലിജൻസ് വിഭാഗവും സംയുക്തമായാണ് കഞ്ചാവ് കണ്ടെത്തിയത്. റെയ്‌ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ വിധുകുമാർ പി, പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാർ ജെ ആർ, ഇന്‍റലിജൻസ് വിഭാഗം പ്രിവന്റീവ് ഓഫീസർ മനു, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത് ബി എസ്, അനീഷ് എം ആർ, ജൂലിയൻ ക്രൂസ്, ജോജോ ജെ, സൂരജ് പി, അഭിരാം എച്ച്, വനിതാ സിവിൽ എക്സൈസ് ഓഫിസർ നിജി ജി എന്നിവരും പങ്കെടുത്തു.