വടക്കുപടിഞ്ഞാറൻ തുർക്കിയിലെ സ്‌കീ റിസോർട്ടിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 66 മരണം. 51 പേർക്ക് പരുക്കേറ്റു




ഇസ്താംബുൾ : വടക്കുപടിഞ്ഞാറൻ തുർക്കിയിലെ സ്‌കീ റിസോർട്ടിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 66 മരണം. 51 പേർക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് തുർക്കി ആഭ്യന്തര മന്ത്രി അലി യെർലികായ പറഞ്ഞു. അതേസമയം തീപിടിത്തത്തിന്റെ കാരണങ്ങൾ വ്യക്തമല്ല. 234 പേരാണ് ഹോട്ടലിൽ ഉണ്ടായിരുന്നത്.

അഗ്നിശമനസേനയുടെ 30 വാഹനങ്ങളും 28 ആംബുലൻസുകളും സംഭവസ്‌ഥലത്ത് രക്ഷപ്രവർത്തനങ്ങളിൽ സജീവമാണ്. റിസോർട്ടിന്റെ മേൽക്കൂരയും മുകൾ നിലകളും കത്തുന്ന ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ശക്‌തമായ കാറ്റ് അഗ്നിശമന പ്രവർത്തനങ്ങൾ കൂടുതൽ ദുഷ്കരമാക്കുന്നുണ്ട്.

ഹോട്ടലിന്റെ മുൻഭാഗം മരം കൊണ്ട് നിർമ്മിച്ചത് തീ പെട്ടെന്ന് പടരാൻ കാരണമായി. കനത്ത പുക കാരണം എമർജൻസി എക്സിറ്റിലേക്കുള്ള പടികൾ കണ്ടെത്താനും ബുദ്ധിമുട്ടായി. ഹോട്ടൽ പൂർണ്ണമായും തീയുടെ ആളിപ്പടരിൽ ആയിരുന്നു. ബൊലു പ്രവിശ്യയിലെ കർത്താൽ കായ സ്‌കീ റിസോർട്ട് പ്രദേശവാസികൾക്ക് പ്രിയപ്പെട്ടതാണ്.
Previous Post Next Post