കൊല്ലത്ത് 9 വയസുകാരനെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ



കൊല്ലം: അഞ്ചലിൽ 9 വയസ്സുകാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം. അഞ്ചൽ തേവർതോട്ടം സ്വദേശി മണിക്കുട്ടൻ (35 ) പിടിയിലായി. മെഴുകുതിരി വാങ്ങാൻ വേണ്ടിയായിരുന്നു കുട്ടി പ്രതിയുടെ വീട്ടിലേക്ക് എത്തിയത്. ഇക്കഴിഞ്ഞ 20 നാണ് സംഭവമുണ്ടായത്. കുട്ടിപേടിച്ച് ബഹളം വെച്ച് ഓടി. പിന്നാലെ ഓടിയ പ്രതി കുട്ടിയെ വീണ്ടും പിടിച്ച് ജനലിൽ കെട്ടിയിട്ടു. രക്ഷപ്പെട്ട കുട്ടി വീട്ടിലേക്കെത്തി വിവരം പറയുകയായിരുന്നു. രക്ഷിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Previous Post Next Post