പാമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ARD 115 -ാംനമ്പർ പാമ്പാടി മുക്കാംകുഴി റേഷൻ കടയുടെ മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി.


പാമ്പാടി : ഭക്ഷ്യസാധനങ്ങൾ ഇല്ലാതെ കേരളത്തിലെ റേഷൻ കടകൾ കാലിയാക്കിയ  സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെ KPCC യുടെ നിർദ്ദേശാനുസരണം പാമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ARD 115 -ാംനമ്പർ പാമ്പാടി മുക്കാംകുഴി  റേഷൻ കടയുടെ മുൻപിൽ 
 പ്രതിഷേധ ധർണ്ണ നടത്തി. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് കെ ആർ ഗോപകുമാറിൻ്റെ അദ്ധ്യക്ഷതയിൽ DCC ജനറൽ സെക്രട്ടറി ഷേർലി തര്യൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. അനിയൻ മാത്യു,ജയ്ജി പാലക്കലോടി , എൻ ജെ പ്രസാദ്, മാത്തച്ചൻ പാമ്പാടി, അഡ്വ വിമൽ രവി, MC ബാബു,  അഡ്വ സിജു കെ ഐസക്ക്, അനീഷ് ഗ്രാമറ്റം, സെബാസ്റ്റ്യൻ ജോസഫ്, ഗോപാലകൃഷ്ണൻ നായർ, പി എസ് ഉഷാകുമാരി, രതിഷ് ഗോപാലൻ, പി എം മാണി, രതീഷ് തോട്ടപ്പള്ളി, പ്രിൻസ് കാർത്തി, പ്രശാന്ത് പ്രകാശ്, മേരിക്കുട്ടി മർക്കോസ്, അച്ചാമ്മ തോമസ്, കെ എം ബാലേന്ദ്രൻ എന്നിവർ സംസാരിച്ചു
Previous Post Next Post