പാർലമെന്റിലെ സംഘർഷവുമായി ബന്ധപ്പെട്ട് വനിതാ എം പി നൽകിയ പരാതിയിൽ രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകിയെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ വിജയ കിഷോർ രഹത്കർ. ഇനി ഇത്തരം നടപടികൾ ഉണ്ടാകരുതെന്നാണ് നിർദേശം. രാഹുൽ ഗാന്ധിക്കെതിരായ നടപടി സ്വീകരിക്കേണ്ടത് സ്പീക്കറാണെന്നും വിജയ കിഷോർ പറഞ്ഞു.നാഗാലാന്‍ഡില്‍ നിന്നുള്ള വനിത എംപി ഫാംഗ്‌നോന്‍ കോണ്യാക്കിനോട് മോശമായി പെരുമാറി എന്ന ആരോപണത്തിലാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. പാർലമെൻ്റിൽ നടന്ന പ്രതിഷേധത്തിനിടെ രാഹുൽ തൻ്റെ അടുത്തുവന്ന് ആക്രോശിച്ചുവെന്നും ഇത് തനിക്ക് അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കിയെന്നും കോണ്യാക്ക് പരാതിയിൽ പരാമർശിച്ചിരുന്നു.തൻ്റെ അന്തസ്സും ആത്മാഭിമാനവും രാഹുൽ ഗാന്ധി കാരണം വ്രണപ്പെട്ടതായും ഇവർ ആരോപിച്ചു.
വനിതാ എംപിയോട് മോശമായി പെരുമാറി: രാഹുൽ ഗാന്ധിക്ക് വനിതാ കമ്മീഷന്റെ നോട്ടീസ്...
Kesia Mariam
0
Tags
Top Stories