സൈക്കിളിൽ പോകുന്നതിനിടെ റോഡരികിലേക്ക് തെറിച്ച് വീണ് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു.


പാലക്കാട്: സൈക്കിളിൽ പോകുന്നതിനിടെ റോഡരികിലേക്ക് തെറിച്ച് വീണ് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു. പാലക്കാട് കൂറ്റനാട് പുതുവർഷദിനത്തിൽ   വൈകിട്ടോടെയാണ് സംഭവം. കടവല്ലൂര്‍ കൊരട്ടിക്കര പ്രിയദര്‍ശിനി വാഴപ്പുള്ളി വീട്ടിൽ ബാലൻ (75) ആണ് മരിച്ചത്. ലോട്ടറി വിൽപ്പന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കൂറ്റനാട് ന്യൂ ബസാറിന് സമീപം ടേക്ക് എ ബ്രേക്ക് കെട്ടിടത്തിന് സമീപമാണ് അപകടമുണ്ടായത്. 
 ലോട്ടറി വിൽപ്പന കഴിഞ്ഞ് കടവല്ലൂർ  ഭാഗത്തെ വീട്ടിലേക്കുള്ള യാത്രക്കിടെ ആയിരുന്നു അപകടം. റോഡിനോട് ചേര്‍ന്ന് സൈക്കിള്‍ പോകുന്നതിനിടെ പിന്നിൽ നിന്ന് ടിപ്പര്‍ ലോറി കടന്നു പോയി. ഇതിനിടെയാണ് ബാലൻ സൈക്കിളിൽ നിന്ന് റോഡരികിലേക്ക് വീണത്. ബാലനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സൈക്കിളിന്‍റെ തൊട്ടുചേര്‍ന്ന് ടിപ്പര്‍ ലോറി പോകുന്നത് സിസിടിവി ദൃശ്യത്തിലുണ്ടെങ്കിലും അപകട കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു


Previous Post Next Post