കോട്ടയം ബസേലിയസ് കോളജ് ഭാഗത്തേയ്ക് ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസർ ശശികുമാർ ആണ് സാഹസികമായി പിടികൂടിയത്. ഇന്നലെയാണ് കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ റെജി പി ജോസഫിൻറെ നേതൃത്വത്തിലുള്ള സംഘം 650 ഗ്രാം കഞ്ചാവും മോഷ്ടിച്ചെടുത്ത 13 മൊബൈൽ ഫോണും ഒരു ലാപ്ടോപ്പും ആയി പ്രതിയെ പിടികൂടിയത്. തുടർന്ന്, ഇന്ന് രാവിലെ 11 മണിയോടെ കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പ്രതിയെ ഹാജരാക്കാൻ എത്തിക്കുകയായിരുന്നു
കോടതിയിൽ ഹാജരാക്കുന്നതിനായി വിലങ്ങ് അഴിച്ചപ്പോൾ പ്രതി കോടതി വളപ്പിൽ നിന്ന് ചാടി രക്ഷപെടുകയായിരുന്നു. ഇയാൾ രക്ഷപെട്ടത് സംബന്ധിച്ച് ഉടൻ തന്നെ പൊലീസ് സംഘം വയർലെസ് സെറ്റ് വഴി സന്ദേശം കൈമാറി. ഈ സന്ദേശം കൈ മാറിയതോടെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ ശശികുമാർ പ്രദേശത്ത് പരിശോധന നടത്തി. ഈ സമയം ഗിൽദാർ ഹുസൈൻ ഈ റോഡിലൂടെ ഓടി വരികയായിരുന്നു. ഈ സമയം ശശികുമാർ പിന്നാലെ ഓടി പ്രതിയെ കീഴ്പ്പെടുത്തി. ഈ സമയം കൂടുതൽ പൊലീസ് സംഘം കൂടി സ്ഥലത്ത് എത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു.