അനധികൃതമായി ട്രെയിൻ ടിക്കറ്റുകൾ കൈവശം വെച്ച് വിൽപ്പന നടത്തുന്നത് സാമൂഹ്യ കുറ്റകൃത്യം: സുപ്രീം കോടതി



ഡൽഹി: അനധികൃതമായി ട്രെയിൻ ടിക്കറ്റുകൾ കൈവശം വെച്ച് വിൽപ്പന നടത്തുന്നത് സാമൂഹ്യ കുറ്റകൃത്യമാണെന്ന് സുപ്രീം കോടതിയുടെ വിധി. ഇ-ടിക്കറ്റുകൾ കൈവശപ്പെടുത്തിയതും വിതരണം ചെയ്തതും സംബന്ധിച്ച് അപ്പീലുകളിലാണ് ജസ്റ്റിസ് ദീപങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചിന്‍റെ മുന്നിലെത്തിയത്.

ഇന്ത്യൻ റെയിൽവേ രാജ്യത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങളുടെ പ്രധാന ശിലയാണെന്ന് കോടതി നിരീക്ഷിച്ചു. അനധികൃതമായി ട്രെയിൻ ടിക്കറ്റുകൾ വിൽപ്പന നടത്തുന്നതിലൂടെ ഇന്ത്യയുടെ ദേശീയ സമ്പദ് വ്യവസ്ഥയെ ബാധിക്കുതിനാൽ ഇത് അവസാനിപ്പിക്കുമെന്നും ക്രിമിനൽ നടപടികളെടുക്കുമെന്നും സുപ്രീം കോടതി നിർദേശം നൽകി.

ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് റെയിൽവേ ടിക്കറ്റ് തട്ടിപ്പ് സംബന്ധിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.

അനധികൃത ടിക്കറ്റ് വിൽപ്പനയ്ക്ക് പിഴ ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന 1989 ലെ റെയിൽവേ നിയമത്തിലെ 143-ാം വകുപ്പിനെ ചൊല്ലിയായിരുന്നു അപ്പീൽ. മാത്യു കെ ചെറിയാൻ എന്ന വ്യക്തിക്കെതിരെ ചുമത്തിയ 143-ാം വകുപ്പ് പ്രകാരമുള്ള ക്രിമിനൽ നടപടികൾ റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് ആദ്യ അപ്പീൽ.
Previous Post Next Post