കുറിച്ചിയിലെ വീട്ടുകാർക്ക് തോന്നിയ സംശയമാണ് ആതിര കൊലക്കേസ് പ്രതിയെ കുടുക്കുന്നതിൽ ഫലം കണ്ടത്. ഇന്നലെ ജോൺസൺ എത്തിയതിന് പിന്നാലെ വീട്ടുകാർ പൊലീസിനെ വിളിച്ച് വിവരം പറഞ്ഞു. പൊലീസ് എത്തുംവരെ വീട്ടുകാർ പ്രതിയെ പോകാനും അനുവദിച്ചില്ല. മുമ്പ് ഒരു മാസം ജോൺസൺ കുറിച്ചിയിലെ വീട്ടിൽ ജോലി ചെയ്തിരുന്നുവെന്ന് വീട്ടുടമസ്ഥ രമ്യ പറയുന്നു. ”ഫേസ്ബുക്കിലൂടെയാണ് വാർത്തയറിഞ്ഞത്. നമ്മുടെ വീട്ടിൽ ജോലി ചെയ്തിരുന്ന ആളാണെന്ന് മനസിലായി. സമീപത്തെ വീട്ടിലുണ്ടായിരുന്ന മെമ്പറെ വിവരമറിയിച്ചു”. ജോൺസൺ വീട്ടിലെത്തിയപ്പോൾ വിവരം പൊലീസിനെ വിളിച്ച് അറിയിച്ചുവെന്നും രമ്യ വിശദീകരിച്ചു. ജോലി ചെയ്തിരുന്ന കാലത്ത് സൗമ്യമായ ഇടപെടൽ ആയിരുന്നു ജോൺസണിന്റേതെന്നും എലി വിഷം കഴിച്ചതിനെ പറ്റി അറിയില്ലെന്നും വീട്ടുടമ രമ്യ രാധാകൃഷ്ണൻ പറയുന്നു.