ചെങ്ങന്നൂർ പാണ്ടനാട് ഒന്നര കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിൽ


ചെങ്ങന്നൂർ പാണ്ടനാട് കളത്തറ ജംഗ്ഷന് സമീപം  വാഹന പരിശോധനക്കിടെ  കാറിൽ കടത്തിക്കൊണ്ടുവന്ന 1.69 കിലോഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിലായി. 
ചെങ്ങന്നൂർ എണ്ണക്കാട് ചാത്തേലിൽ വീട്ടിൽ സാജൻ മാത്യു(31) ആണ് പിടിയിലായത്.
ഇയാൾ മുമ്പും കഞ്ചാവ് കേസിൽ പ്രതിയായിട്ടുണ്ട്. 
റീട്ടെയിൽ കച്ചവടക്കാർക്ക് വിതരണം ചെയ്യുന്നതിനായി കടത്തി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. 
ഇയാൾക്ക് കഞ്ചാവ് ലഭിച്ച ഉറവിടത്തെ പറ്റി അന്വേഷണം നടത്തിവരികയാണ്. 

ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി സജീവ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജോഷി ജോൺ, പ്രിവന്റീവ് ഓഫീസർമാരായ റഫീഖ്, അശ്വിൻ,ഷാജഹാൻ സിവിൽ എക്സൈസ് ഓഫീസർമാരായ പ്രവീൺ രാജേഷ്,ഗോകുൽ, ശ്രീരാജ്, ശ്രീജിത്ത്‌, ശ്രീക്കുട്ടൻ,വിഷ്ണു വിജയൻ,വനിതാ സിവിൽ എക്സൈസ് ഓഫീസർ ഉത്തര നാരായണൻ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടിച്ചെടുത്തത്.
Previous Post Next Post