റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് മുഖ‍്യമന്ത്രി പിണറായി വിജയൻ



തിരുവനന്തപുരം: റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് മുഖ‍്യമന്ത്രി പിണറായി വിജയൻ. ഇന്ത‍്യയെന്ന ജനാധിപത‍്യ രാഷ്ട്രത്തിന്‍റെ ആത്മാവ് തുടിക്കുന്ന ഭരണഘടന നിലവിൽ വന്നിട്ട് 75 വർഷം തികയുകയാണ്. ഇന്ത‍്യയെന്ന ആശയം മൂർത്തമാകുന്നത് ഭരണഘടനയുടെ പൂർത്തികരണത്തോടെയാണ്.

ഭരണഘടനയിൽ അന്തർലീനമായ മഹത്തായ മൂല‍്യങ്ങളും സാമ്രാജ്യ അടിമത്വത്തിനെതിരായ ഉജ്ജ്വല പോരാട്ടത്തിന്‍റെ പാരമ്പര്യവും സംരക്ഷിക്കാന്‍ ഓരോ ഇന്ത്യക്കാരനുമുള്ള ഉത്തരവാദിത്തമാണ് റിപ്പബ്ലിക് ദിനം ഓര്‍മിപ്പിക്കുന്നത്.

‌നമ്മുടെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരേ ഉയരുന്ന വെല്ലുവിളികളെ പ്രതിരോധിക്കുന്നത് ഓരോരുത്തരുടെയും കര്‍ത്തവ്യമാണ് എന്ന ബോധം നമ്മെ നയിക്കണം. നാടിന്‍റെ നന്മയ്ക്കും ശോഭനമായ ഭാവിക്കുമായി ഒറ്റക്കെട്ടായി നില്‍ക്കാം. എല്ലാവര്‍ക്കും റിപ്പബ്ലിക് ദിനാശംസകള്‍. മുഖ‍്യമന്ത്രി റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു.
Previous Post Next Post