ഡ്യൂട്ടി സമയം കഴിഞ്ഞു.. എല്ലാം ഇട്ടെറിഞ്ഞ് പൈലറ്റ് പോയി... യാത്രക്കാർ നെടുമ്പാശ്ശേരി വിമാന താവളത്തിൽ കുടുങ്ങി…




പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞതുമൂലം മലേഷ്യൻ യാത്രക്കാർ നെടുമ്പാശ്ശേരി വിമാന താവളത്തിൽ കുടുങ്ങി. ശനിയാഴ്ച രാത്രി 11 ന് മലേഷ്യയിലേക്ക് മലിൻഡോ വിമാനത്തിൽ പോകേണ്ടിയിരുന്ന 140 യാത്രക്കാരാണ് കുടുങ്ങിയത്. 

തുടർന്ന് യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി.മറ്റൊരു പൈലറ്റ് എത്തി ഇന്ന് വൈകിട്ട് 5 ന് മാത്രമേ യാത്രക്കാരെ മലേഷ്യയിലേക്ക് കൊണ്ടുപോകുകയുള്ളൂ .അതേസമയം കനത്ത മഞ്ഞിനെ തുടർന്ന് ഡൽഹിയിൽ നിന്നുള്ള വിമാനങ്ങളെല്ലാം നെടുമ്പാശേരിയിൽ വൈകിയാണെത്തുന്നത്.
Previous Post Next Post