വലവിരിക്കാൻ കടലിൽ ചാടിയത് രണ്ടുപേർ.. ഒരാൾ തിരികെ കയറി.. . കൊച്ചുണ്ണിക്കായി തിരച്ചിൽ…




തിരുവനന്തപുരം : വർക്കലയിൽ മത്സ്യത്തൊഴിലാളിയെ കടലിൽ കാണാതായതായി പരാതി.തെക്കുംഭാഗം സ്വദേശി കൊച്ചുണ്ണിയെന്ന് വിളിക്കുന്ന സിജുവിനെയാണ് വർക്കലയിൽ കടലിൽ കാണാതായത് .മുതലപ്പൊഴിയിൽ നിന്നും മീൻ പിടിക്കാനായി പോയതായിരുന്നു സിജുവും സംഘവും . ഇന്ന് പുലർച്ചെയായിരുന്നു മത്സ്യബന്ധനത്തിനായി സിജു ഉൾപ്പടെ 32 അംഗ സംഘം കടലിലേക്ക് പോയത്. ഇതിനിടെ വല വിരിക്കാനായി കടലിൽ ഇറങ്ങവേ സിജുവിനെ കാണാതാവുകയായിരുന്നു. കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെന്റും സിജുവിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Previous Post Next Post