അടുത്തിടെ ചാലക്കുടി പുഴയില്‍ മുതലയുടെ സാന്നിധ്യം വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. വെറ്റിലപ്പാറ, മുനിപ്പാറ,വിരിപ്പാറ,തുടങ്ങി ചാലക്കുടി പുഴയുടെ പല കടവുകളിലും വലിയ തോതില്‍ മുതലയുടെ സാന്നിധ്യം വളരെ കൂടിയത്തോടെ പലപ്പോഴും സ്വന്തം ജീവന്‍ പോലും നോക്കാതെയാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.
മുതലയുടെ സാന്നിധ്യം ഫയര്‍ഫോഴ്സിലെ സ്‌കൂബ ടീമിന് വലിയ ഭീഷണിയായി മാറുകയാണെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.പലപ്പോഴും വെള്ളത്തില്‍ പോയ ആളുകളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അവിടെ മുതുലയുടെ സാന്നിധ്യമൊന്നും നോക്കാതെയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.മുതലയുടെ സാന്നിധ്യം കുടുതലായുള്ള കടവുകളിലാണ് വിനോദ സഞ്ചാരികളും മറ്റും അപകടത്തില്‍ പെടുന്നത്. 2018ലെ പ്രളയത്തിന് ശേഷമാണ് ചാലക്കുടി പുഴയുടെ പല ഭാഗത്തും മുതലയുടെ സാന്നിധ്യം കൂടിയതെന്നാണ് പറയുന്നത്.
മുതലയില്‍ നിന്ന് സ്വയ രക്ഷപ്പെടുവാനുള്ള സുരക്ഷ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമാക്കുവാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാവണമെന്നാണ് ആവശ്യം. സ്വന്തം ജീവന്റെ ഭീഷണിവരെ നോക്കാതെയാണ് ഒരാള്‍ക്കായി ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനത്തിനൊരുങ്ങുന്നത്. ബുധനാഴ്ച പരിയാരം വേളൂക്കര പമ്പ് കടവില്‍ കാണാതായ യുവാവിനായി ഫയര്‍ ഫോഴ്സും സ്‌കൂബ ടീം അടക്കമുള്ളവര്‍ തെരച്ചിലാരംഭിച്ചോള്‍ നാട്ടുകാര്‍ ആശങ്കപ്പെട്ടിരുന്നു.