രണ്ടര കോടി തന്നില്ലെങ്കിൽ പീഡനക്കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തൃശ്ശൂർ കൊടുങ്ങല്ലൂർ എറിയാട് സ്വദേശി ഹാഷിർ ആണ് അറസ്റ്റിലായത്. പറവൂർ സ്ത്രീ പീഡന കേസിൽ പ്രതിയാക്കുമെന്ന് പ്രവാസി വ്യവസായിയെ ഭീഷണിപ്പെടുത്തി ഇയാളിൽ നിന്ന് രണ്ടരക്കോടി തട്ടാനുള്ള ശ്രമമായിരുന്നു ഹാഷിർ നടത്തിയത്. യുട്യൂബ് ചാനലിലൂടെ അപകീർത്തിപ്പെടുത്തുമെന്നായിരുന്നു ഭീഷണി. വീഡിയോ പ്രചരിപ്പിച്ചിക്കുകയും ചെയ്തിരുന്നു. ഹാഷിറിന്റെ കൂട്ടുപ്രതികളായ രണ്ടു പേരെ നേരത്തെ തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ മനുഷ്യാവകാശ പ്രവർത്തൻ ഉൾപ്പെടെ അഞ്ചു പേരെ നേരത്തെ തൃശൂർ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
എറണാകുളം ജില്ലയിലെ പ്രമാദമായ പറവൂർ സ്ത്രീ പീഡനക്കേസിൽ പ്രതിയാക്കുമെന്ന് പറഞ്ഞായിരുന്നു തൃശൂർ സ്വദേശിയായ പ്രവാസി വ്യവസായിയെയാണ് ഭീഷണിപ്പെടുത്തിയത്. വ്യവസായിയുടെ പരാതിയിൽ ഈസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ്, ആലുവയിലെ മനുഷ്യവകാശ പ്രവർത്തകനെ അറസ്റ്റ് ചെയ്തത്. യൂട്യൂബ് ചാനലിലൂടെ വിവരങ്ങൾ പുറത്തുവിടുമെന്നായിരുന്നു ഭീഷണി. പൊലീസിൽ പരാതി നൽകിയ ശേഷം വ്യവസായിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിൽ ആറു പേരെ പിടികൂടി. പീഡനക്കേസിൽ ഇരയായ യുവതിയും വ്യവസായിയെ വിളിച്ചതായി പൊലീസിന് സൂചന ലഭിച്ചു. യുവതിയെ ഉടനെ ചോദ്യം ചെയ്തേക്കും.