പതിനൊന്നാം നിലയിലെ താമസക്കാരി… ഫ്ലാറ്റിൽ നിന്ന് വയോധിക വീണ് മരിച്ച നിലയിൽ…




ബഹുനില ഫ്ലാറ്റിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ബീവറേജ് ഷോപ്പിന് സമീപമുള്ള ഫ്ളാറ്റിൽ താമസിക്കുന്ന ശാന്തമണിയമ്മയെന്ന 71 കാരിയാണ് മരിച്ചത്. 11ാം നിലയിലെ താമസക്കാരിയായിരുന്നു.

ഇന്ന് പുലർച്ചെയാണ് ശാന്തമണിയമ്മയെ ഫ്ലാറ്റിൻ്റെ പാർക്കിങ് ഏരിയക്ക് സമീപം വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് സംശയം. ഏറെ കാലമായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു. 11ാം നിലയിലെ ഫ്ലാറ്റിൽ ആഭരണങ്ങൾ അഴിച്ചുവെച്ചതായി കണ്ടെത്തി. അങ്കമാലിയിലെ സ്കൂളിൽ അധ്യാപികയായ മകൾക്കൊപ്പമായിരുന്നു ശാന്തമണിയമ്മ താമസിച്ചിരുന്നത്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Previous Post Next Post