കോട്ടയം-മല്ലപ്പള്ളി റോഡ്ഇരുപ്പയ്ക്കലിലെ അപകടക്കുഴികൾ ലോക്കുകട്ട പാകി സഞ്ചാരയോഗ്യമാക്കി


കറുകച്ചാൽ: കോട്ടയം-മല്ലപ്പള്ളി
റോഡിൽ ഇരുപ്പയ്ക്കൽ പള്ളി ക്കു സമീപമുള്ള വളവിലെ അപ കടക്കെണിക്ക് പരിഹാരമാകു ന്നു. യാത്രക്കാരുടെയും നാട്ടുകാ രുടെയും നിരന്തരമായ പരാതിക ൾക്കൊടുവിലാണ് റോഡിൽ ലോക്കുകട്ട നിരത്തി റോഡ് സ ഞ്ചാരയോഗ്യമാക്കിയത്.

മികച്ച നിലവാരത്തിൽ ടാർ ചെയ്‌ത സ്റ്റേറ്റ് ഹൈവേ കുടിയായ കോട്ടയം-മല്ലപ്പള്ളി റോഡിലെ യാത്രക്കാർക്ക് എന്നും ദുരിതമാ യിരുന്നു ഇരുപ്പക്കലിലെ കുഴി.

മഴവെള്ളം ശക്തമായി ഒലിച്ച് റോഡിലെ ടാറിളകിയാണ് ഇവി ടെ കുഴി രൂപപ്പെട്ടത്. ഇരുചക്ര യാത്രക്കാരും ഓട്ടോറിക്ഷകളും ഇവിടെ അപകടത്തിൽപ്പെടുന്ന ത് പതിവായിരുന്നു. കാറപകടത്തിൽ നേരത്തെ ഒരു ജീവൻ പൊലിഞ്ഞിരുന്നു. വേഗത്തിൽ വരുന്ന വാഹനങ്ങൾ പെട്ടെന്ന് കുഴിയിൽ ചാടുന്നതുമൂലമായി രുന്നു ഇവിടെ അപടകമുണ്ടാകു ന്നത്.
പതലവണ ടാറും മെറ്റിലുമിട്ട് കുഴിയടച്ചിരുന്നുവെങ്കിലും പരിഹാരമായിരുന്നില്ല. താത്കാലിക കുഴിയടപ്പുകൊണ്ടു പരിഹാരമാ കാത്തതിനാൽ നാട്ടുകാർ പൊ തുമരാമത്ത് മന്ത്രിക്കടക്കം പരാതി നൽകിയതിനെത്തുടർന്നാണ് റോഡിൽ ലോക്കുകട്ട നിരത്താൻ തീരുമാനമായത്. ഇന്നലെ റോഡ് അടച്ച് ഗതാഗതം വഴിതി രിച്ചുവിട്ടാണ് നിർമാണം നടത്തിയത്. 
Previous Post Next Post