വമ്പൻ കുതിപ്പിൽ സ്വർണ്ണവില അച്ചായൻസ് ഗോൾഡിലെ സ്വർണ്ണവില അറിയാം


സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും സ്വർണവില കുത്തനെ ഉയർന്നു. ഇന്ന് 480 രൂപയാണ് സ്വർണത്തിനു വർധിച്ചത്. ഇതോടെ മൂന്നാഴ്ചകൾക്ക് ശേഷം സ്വർണവില 58,000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 58,080 രൂപയാണ്.

കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സ്വർണത്തിന് വർധിച്ചത് 1,200 രൂപയാണ്. ഇന്നലെ 240 രൂപയുടെ വർധനവാണ് ഉണ്ടായത്. വില കുറയുമെന്ന സ്വർണാഭരണ ഉപഭോക്താക്കളുടെ പ്രതീക്ഷയ്ക്ക് തിരിച്ചടിയായി ഇന്ന് വമ്പൻ കുതിപ്പാണ് വിലയിലുണ്ടായത്. ജനുവരി ഒന്ന് മുതൽ വില ഉയരുകയാണ്. ഡിസംബർ 12 ന് ശേഷമുള്ള ഏറ്റവും വലിയ വിലയിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. ഒക്ടോബർ 31 നാണ് സ്വർണവില റെക്കോർഡിട്ടത് 59,640 രൂപയായിരുന്നു പവന്റെ വില

ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 60 രൂപയാണ് ഉയർന്നത്. വിപണി വില 7260 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 65 രൂപയാണ് ഉയർന്നത്. വിപണിവില 5995 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട് ഒരു രൂപയാണ് ഇന്ന് വർധിച്ചത്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 95 രൂപയാണ്.


Previous Post Next Post