കുന്നംകുളം അഞ്ഞൂർ പാർക്കാടി പൂരത്തിനിടെ സംഘർഷം. രണ്ട് പൊലീസുകാർ ഉൾപ്പെടെ 4 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. ഇരുടീമുകൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നാണ് ലാത്തിവീശിയതെന്ന് പൊലീസ് പറഞ്ഞു. സിപിഎം അനുകൂല പൂരാഘോഷ കമ്മിറ്റിയായ കോസ്കോയിലെ അംഗങ്ങളും അഞ്ഞൂർ സ്വദേശികളുമായ സുനേഷ് (23), പ്രസാദ് (27) എന്നിവർക്കും കുന്നംകുളം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ നിഖിൽ, ചേലക്കര സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അതുൽ കൃഷ്ണ എന്നിവർക്കുമാണ് പരിക്കേറ്റത്.