എടിഎം തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ചു. അഞ്ചാംപീടിക സ്വദേശിയായ ടെക്നീഷ്യൻ സുനിൽ കുമാർ (49)ആണ് മരിച്ചത്. തലശ്ശേരി ചൊക്ലി കാനാറാ ബാങ്ക് എടിഎമ്മിലാണ് അപകടം ഉണ്ടായത്. ഇന്ന് വൈകുന്നേരം ആറരയോടെയാണ് സംഭവം. എടിഎമ്മിൻ്റെ തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
എടിഎം തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റു ടെക്നീഷ്യൻ മരിച്ചു...
Kesia Mariam
0
Tags
Top Stories