അയർലണ്ടിനെ ഞെട്ടിച്ച് കനത്ത മഴയും കൊടുങ്കാറ്റുമെത്തുമെന്ന മുന്നറിയിപ്പുമായി മെറ്റ് ഏറാൻ.അറ്റ്ലാന്റിക് സമുദ്രത്തിൽ കൊടുങ്കാറ്റുകളുടെ 'കൺവെയർ ബെൽറ്റ്' രൂപം കൊണ്ടതാണ് രാജ്യത്തിന്റെ കാലാവസ്ഥയെ തകിടം മറിക്കുന്നതിന് കാരണം !



ഡബ്ലിൻ : അയർലണ്ടിനെ ഞെട്ടിച്ച് കനത്ത മഴയും കൊടുങ്കാറ്റുമെത്തുമെന്ന മുന്നറിയിപ്പുമായി മെറ്റ് ഏറാൻ.അറ്റ്ലാന്റിക് സമുദ്രത്തിൽ കൊടുങ്കാറ്റുകളുടെ 'കൺവെയർ ബെൽറ്റ്' രൂപം കൊണ്ടതാണ് രാജ്യത്തിന്റെ കാലാവസ്ഥയെ തകിടം മറിക്കുന്നതിന് കാരണമായതെന്നും അസ്ഥിരമായ കാലാവസ്ഥ പ്രതീക്ഷിക്കാമെന്നും മെറ്റ് ഏറാൻ വിശദീകരിക്കുന്നു.

കൊടുങ്കാറ്റുകൾ അയർലണ്ടിനെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമായിട്ടില്ല. എന്നിരുന്നാലും അടുത്ത ആഴ്‌ച താപനില കൂപ്പുകുത്തി മൈനസ് രണ്ടിലെത്തുമെന്നും നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.

അറ്റ്ലാന്റിക് കൊടുങ്കാറ്റുകളുടെ കൺവെയർ ബെൽറ്റ് അടുത്ത ആഴ്ച അവസാനത്തോടെ രൂപംകൊള്ളുമെന്ന് കാർലോ വെതറിലെ അലൻ ഒ'റെയ്‌ലി പറയുന്നു. എന്നിരുന്നാലും രാജ്യത്തിന് വലിയ ആഘാതമാകുമോ എന്ന് ഇപ്പോൾ പറയാനാകില്ല. വിശദാംശങ്ങൾ വളരെ അനിശ്ചിതത്വത്തിലാണെന്ന് അലൻ റെയ്ലി പറയുന്നു.

ഈ ആഴ്‌ച ശൈത്യകാല കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്‌ച കാലാവസ്ഥ നാടകീയമായി ശൈത്യ ത്തിന് വഴിമാറും. വാരാന്ത്യം വരെ ഈ മാറ്റം നീണ്ടുനിൽക്കുമെന്നും മെറ്റ് ഏറാൻ പറയുന്നു.

വെള്ളിയാഴ്ച കൊടുങ്കാറ്റിന് സാധ്യതയുണ്ടെന്ന് സ്വതന്ത്ര കാലാവസ്ഥാ പ്രവചന ഏജൻസിയായ വെതർ അയർലൻഡ് പറഞ്ഞു.ജെറ്റ് സ്ട്രീം ശക്തി പ്രാപിക്കുന്നതോടെ ന്യൂനമർദ്ദവും ഗണ്യമായി വർദ്ധിക്കും. ഈ ന്യൂനമർദ്ദം അയർലണ്ടിലേക്ക് നീങ്ങാനിടയുണ്ടെന്ന് മെറ്റ് ഏറാൻ പറയുന്നു.

ഇന്ന് തിങ്കളാഴ്ച്‌ച പൊതുവിൽ മേഘാവൃതമായ അന്തരീക്ഷമായിരിക്കും. രാജ്യത്തിൻ്റെ തെക്കൻ പകുതിയിൽ മഴയ്ക്ക് സാധ്യതയുണ്ട്. 7 മുതൽ 10 ഡിഗ്രി വരെയായിരിക്കും ഏറ്റവും ഉയർന്ന താപനില നേരിയതും വേരിയബിൾ കാറ്റും. തിങ്കളാഴ്‌ച രാത്രി വരണ്ടതും തണുപ്പുള്ളതുമായിരിക്കും. കുറഞ്ഞ താപനില 3 മുതൽ 7 ഡിഗ്രി വരെയാകും.

ചൊവ്വാഴ്ചയും അന്തരീക്ഷം മേഘാവൃതമായി തുടരും.മഴയും ഉണ്ടാകും. 7 മുതൽ 10 ഡിഗ്രി വരെയായിരിക്കും ഏറ്റവും ഉയർന്ന താപനില. ചൊവ്വാഴ്‌ച രാത്രി വരണ്ടതാകും.തണുപ്പുമുണ്ടായിരിക്കും. -2 മുതൽ +3 ഡിഗ്രിവരെയായിരിക്കും ഏറ്റവും കുറഞ്ഞ താപനില.
ബുധനാഴ്‌ച തണുപ്പ് കടുത്തതാകും.പടിഞ്ഞാറും വടക്കും ഭാഗങ്ങളിൽ ഇടയ്ക്കിടെ വെയിലും മഴയും പ്രതീക്ഷിക്കാം.4 മുതൽ 9 ഡിഗ്രി വരെയാകും ഉയർന്ന താപനില. നേരിയ തോതിൽ കാറ്റിനും സാധ്യതയുണ്ട്.ബുധനാഴ്‌ച രാത്രി വരണ്ടതുമായിരിക്കും. -2 മുതൽ +3 ഡിഗ്രി വരെയായിരിക്കും ഏറ്റവും കുറഞ്ഞ താപനില.

തണുപ്പും മഞ്ഞുവീഴ്‌ചയുമുണ്ടാകും. അന്തരീക്ഷം

വ്യാഴാഴ്‌ച അയർലണ്ടിൽ വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ട്. വൈകുന്നേരവും രാത്രിയും തെളിഞ്ഞ അന്തരീക്ഷമായിരിക്കും.4 മുതൽ 8 ഡിഗ്രി വരെയാകും ഏറ്റവും ഉയർന്ന താപനില. മിതമായ തോതിൽ തെക്കൻ കാറ്റും പ്രതീക്ഷിക്കാം.

വെള്ളിയാഴ്‌ചയോടെ കാലാവസ്ഥയിൽ ഗണ്യമായ മാറ്റം ഉണ്ടാകുമെന്നും നിരീക്ഷകർ പറയുന്നു
Previous Post Next Post