സ്ത്രീധനത്തിൻ്റെ പേരിലും ജനിച്ച കുട്ടി പെൺകുട്ടി ആയെന്നതിൻ്റെ പേരിലും ഭാര്യയെ നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. കരാഞ്ചിറ നായരുപറമ്പിൽ വിഷ്ണുവിനെയാണ് (31) കാട്ടൂർ ഇൻസ്‌പെക്ടറും സംഘവും പിടികൂടിയത്.ഭാര്യയുടെ സ്വർണം മുഴുവനും പ്രതി സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുകയും കഴിഞ്ഞ മാസം 31 ന് രാത്രി പ്രതി ഭാര്യയെ ക്രൂരമായി മർദ്ദിക്കുകയും അതിനിടയിൽ കരഞ്ഞ കുട്ടിയുടെ ചുണ്ടിൽ അടിക്കുകയും ചെയ്തതായും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സ്ത്രീധനത്തിൻ്റെ പേരിലും പെൺകുട്ടി ജനിച്ചതിന്റെ പേരിലും ഭാര്യക്ക് പീഡനം; യുവാവ് അറസ്റ്റിൽ
Kesia Mariam
0
Tags
Top Stories