ശബരിമല മകരവിളക്ക് ഇന്ന്; പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും





സന്നിധാനം : ഭക്തലക്ഷങ്ങൾ അയ്യപ്പസ്തുതികളോടെ ദർശനത്തിനായി കാത്തിരുന്ന ശബരിമലമകരവിളക്ക് മഹോത്സവം ഇന്ന്. വൈകുന്നേരം ശരംകുത്തിയിൽ എത്തുന്ന തിരുവാഭരണ ഘോഷയാത്രയെ സന്നിധാനത്തേക്കും അവിടെ നിന്ന് സോപാനത്തിലേക്കും ആനയിക്കും. തന്ത്രിയും മേൽശാന്തിയും ചേർന്ന് തിരുവാഭരണ പേടകം ഏറ്റുവാങ്ങി സോപാനത്തെത്തിച്ച് തിരുവാഭരണം ചാർത്തി വൈകുന്നേരം 6.40ന് ദീപാരാധന നടത്തും.ഈ സമയം ആകാശത്ത് മകര നക്ഷത്രവും കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതിയും തെളിയും.

ഇന്ന് വെർച്വൽ, സ്‌പോട്ട് ബുക്കിംഗിലൂടെ 41000 തീർത്ഥാടകരെ കൂടി സന്നിധാനത്തേക്ക് പ്രതീക്ഷിക്കുന്നുണ്ട്. ഇന്ന് ഉച്ചക്ക് 12 മണി വരെ മാത്രമാണ് തീർത്ഥാടകരെ ശബരിമലയിൽ പ്രവേശിപ്പിക്കുക. മകരവിളക്ക് ദർശനം സാധ്യമാകുന്ന എല്ലായിടങ്ങളിലും പർണശാലകൾ ഇപ്പോൾ തന്നെ നിറഞ്ഞു കഴിഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി ദർശനത്തിന് എത്തിയ തീർത്ഥാടകർ മലയിറങ്ങാതെ ഇതിനായുള്ള കാത്തിരിപ്പിലാണ്. ശബരിമലയിലും നിലക്കലിലും, പമ്പയിലും സമീപ പ്രദേശങ്ങളിലുമായി 5000 പോലീസുകാർ സുരക്ഷ ഒരുക്കുന്നുണ്ട്.  ജനുവരി 19 വരെ ഭക്തർക്ക് ദർശനം അനുവദിക്കും. ജനുവരി 20ന് ആണ് മകരവിളക്ക് ഉത്സവത്തിന് ശേഷം ശബരിമല നട അടക്കുക.
Previous Post Next Post