ലണ്ടൻ/തൃശൂർ യുകെയിലെ സ്വിണ്ടനിൽ കുടുംബമായി താമസിച്ചിരുന്ന തൃശൂർ ഇരിങ്ങാലക്കുട പൂമംഗലം സ്വദേശിയായ അരുൺ വിൻസെന്റ്റ് (37) അന്തരിച്ചു. കഴിഞ്ഞ കുറച്ചു കാലമായി ലുക്കീമിയ ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ദിവസങ്ങൾക്കു മുൻപാണ് അനിയത്തിയുടെ വിവാഹത്തിനായി യുകെയിലേക്ക് തിരിച്ചെത്തിയത്. പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ഇന്ന് പുലർച്ചെ മരണം സംഭവിക്കുകയും ആയിരുന്നു.
ലിയാ അരുൺ ആണ് ഭാര്യ. രണ്ട് മക്കളുണ്ട്. തൃശൂർ പൂമംഗലം ഇടക്കുളം സെന്റ് മേരീസ് സ്കൂളിന് സമീപം ഊക്കൻ ഹൗസിൽ യു.ഒ. വിൻസെന്റ് ആണ് പിതാവ്. സംസ്‌കാരം പിന്നീട്.
അരുണിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി വിൽഷെയർ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഗോഫണ്ട് പ്ലാറ്റ്ഫോമിൽ ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്.
കുടംബത്തെ സഹായിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് https://www.gofundme.com/f/arun-vincent എന്ന ലിങ്ക് വഴി തുകകൾ അയയ്ക്കാവുന്നതാണ്.