റോഡ് മുറിച്ചു കടക്കുന്നതിനിടെ ജീപ്പിടിച്ചു; ആറ് വയസുകാരന് ദാരുണാന്ത്യം…


ജീപ്പിടിച്ച് ആറ് വയസുകാരന്‍ മരിച്ചു. പൊതുവാച്ചേരി കണ്ണോത്തുംചിറയിലെ മുആസ് ഇബ്ന്‍ മുഹമ്മദ് ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ പള്ളിയാം മൂല ബീച്ച് റോഡിലാണ് അപകടമുണ്ടായത്.റോഡ് മുറിച്ച് കടക്കുന്ന സമയത്ത് എതിര്‍ ദിശയില്‍ നിന്ന് വന്ന ജീപ്പിടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഖലീഫ മന്‍സിലിലെ വി എന്‍ മുഹമ്മദ് കുഞ്ഞിയുടെയും ഷരീഫയുടെയും മകനാണ് മുആസ്.

Previous Post Next Post