സംസ്ഥാനത്ത് പകൽ ചൂട് ഉയരുന്നു; കോട്ടയത്തും തിരുവനന്തപുരത്തും താപനിലയിൽ ഉയർന്ന വർധന


സംസ്ഥാനത്ത് പകല്‍ താപനില ഉയരുന്നു. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ പകല്‍ താപനില സാധാരണയേക്കാളും ഒന്നുമുതല്‍ മൂന്നര ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുന്നു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവുമാണ് ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കു കാരണം.

കോട്ടയത്തും തിരുവനന്തപുരത്തും സാധാരണ ചൂടിനേക്കാൾ യഥാക്രമം 2.4 , 3 2 ഡിഗ്രി സെൽഷ്യസ് ഉയർന്നു.
എന്നാൽ  സംസ്ഥാനത്ത് പൊതുവേ ഉയർന്ന ചൂട് അനുഭവപ്പെടുന്ന പാലക്കാട്ടും പുനലൂരിലും സാധാരണയേക്കാൾ കുറഞ്ഞ  താപനിലയാണ് രേഖപ്പെടുത്തിയത്. ഇത് അസാധാരണമാണ്. 

കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഇന്നലെ രേഖപ്പെടുത്തിയ ഉയർന്ന താപനില. ബ്രാക്കറ്റിൽ സാധാരണ താപനിലയിൽ നിന്നുള്ള മാറ്റം.

കണ്ണൂർ - 35.7 °C (+ 2.1°C)
കോഴിക്കോട് - 35.1(+2.2)
പാലക്കാട് - 31.0 (-1.5)
കൊച്ചി - 32.0 (+0.1)
കോട്ടയം - 35.5 (+2.4)
പുനലൂർ - 34.0 (-0.2)
തിരുവനന്തപുരം - 35.8 (+ 3.2)
Previous Post Next Post