ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു


ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. എടത്തനാട്ടുകര ചുണ്ടോട്ട്കുന്ന് ആദിവാസി നഗറിലെ ചുടലപൊട്ടി വിജയന്റെ മകൻ വിഷ്ണുവാണ് (24) മരിച്ചത്. ഡിസംബർ 27നാണ് അപകടം ഉണ്ടായത്. അന്ന് വൈകുന്നേരം അഞ്ചുമണിക്ക് എടത്തനാട്ടുകര മുണ്ടകുളത്തുനിന്ന് പൊൻപാറ ഭാഗത്തേക്ക് വരുന്നതിനിടെ ബൈക്കിന്റെ ബ്രേക്ക് പൊട്ടിയതിനാൽ റോഡിൽ നിന്ന് തെന്നി വനത്തിന്റെ താഴ്ഭാഗത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകുന്നേരം മരണത്തിന് കീഴടങ്ങുകയായിരുന്നു. 
Previous Post Next Post