ഇന്ത്യയിലെ റെക്കോഡ് ചൂട് രേഖപ്പെടുത്തിയത് കേരളത്തിൽ.. ഏത് ജില്ലയിലെന്നോ?….



കേരളം കൊടും ചൂടിൽ വെന്തുരുകാൻ തുടങ്ങിയിരിക്കുകയാണ്. ഇന്ന് രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കേരളത്തിലാണ്. കണ്ണൂർ ജില്ലയിലാണ് ഞായറാഴ്ച രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം കണ്ണൂർ വിമാനത്താവളത്തിൽ ( 38.2°c ) ആണ് രേഖപെടുത്തിയത്. അനദ്യോഗിക റെക്കോർഡ് പ്രകാരം സംസ്ഥാനത്ത് പലയിടങ്ങളിലും ഉയർന്ന ചൂട് 35 നു 39 °c ഇടയിൽ രേഖപെടുത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ വരും ദിവസങ്ങളിലും ചൂട് കുടുമെന്നാണ് സൂചന. അതുകൊണ്ടുതന്നെ ജാഗ്രതയും തുടരണം.

Previous Post Next Post