ലാൻഡിങ് ഗിയറിനു തകരാർ: കരിപ്പൂരിൽ വിമാനത്തിന് അടിയന്തര ലാൻഡിങ്


കോഴിക്കോട്: സാങ്കേതിക തകരാറെന്ന സംശയത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ വിമാനത്തിന് അടിയന്തര ലാൻഡിങ്. ദുബായിൽനിന്നു രാവിലെ വന്ന എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. ലാൻഡിങ് ഗിയറിനു തകരാറുണ്ടെന്നാണു പൈലറ്റ് അറിയിച്ചത്.

എന്നാൽ പ്രശ്നങ്ങളില്ലാതെ വിമാനം നിലത്തിറക്കാനായെന്ന് അധികൃതർ അറിയിച്ചു. ടയറിലെ ഹൈഡ്രോളിക് സംവിധാനത്തിൽ പ്രശ്നങ്ങൾ കണ്ടെന്നാണ് പ്രാഥമിക വിവരം. യാത്രക്കാർക്കു പ്രയാസമുണ്ടായില്ല. വിദഗ്ധർ പരിശോധന നടത്തുന്നു.

ദുബായിൽനിന്ന് കോഴിക്കോട്ടേക്കു വന്ന ഐ എക്സ് 344 എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് തകരാർ കണ്ടത്. ഹൈഡ്രോളിക് തകരാർ ശ്രദ്ധയിൽപെട്ട ഉടനെ പൈലറ്റ് വിമാനത്താവളത്തിലേക്കു വിവരം കൈമാറി. തുടർന്ന് എമർജൻസി അലർട്ട് പുറപ്പെടുവിച്ചു. ഇതിനിടെ അടിയന്തര ലാൻഡിങ്ങിനാവശ്യമായ ക്രമീകരണങ്ങൾ വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു. ആംബുലൻസ്, ഫയർഫോഴ്സ് ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് ഒരുക്കിയത്.
Previous Post Next Post