ഉയര്‍ന്ന താപനിലയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
സംസ്ഥാനത്ത് ചൂട് താപനില രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും എന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള അന്തരീക്ഷവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥ ഉണ്ടായേക്കാം. സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനും സാദ്ധ്യതയുണ്ട്.
പുറത്ത് ഇറങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതാണ്:
കലോത്സവ വേദികളില്‍ എത്തുന്നവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം. ആവശ്യമായ കാറ്റ്, കുടിവെള്ളം എന്നിവയുണ്ടെന്നത് ഉറപ്പ് വരുത്തണം. നേരിട്ട് വെയിലേല്‍ക്കുന്നത് ഒഴിവാക്കുക.
പകല്‍ 11 മുതല്‍ വൈകിട്ട് മൂന്നു വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് പൂര്‍ണമായി ഒഴിവാക്കുക.
തീപിടിത്തങ്ങള്‍ ഉണ്ടാവാനുള്ള സാദ്ധ്യത കൂടുതലായതിനാല്‍ ഫയര്‍ ഓഡിറ്റ് നടത്തണം. കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണം.
നിര്‍മ്മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ തുടങ്ങിയവര്‍ ജോലി സമയം ക്രമീകരിക്കണം.