ബോളിവുഡിനെയും ഞെട്ടിച്ച് മാര്‍ക്കോ കുതിക്കുന്നു…




ഉണ്ണി മുകുന്ദൻ നായകനായി വന്ന ചിത്രമാണ് മാര്‍ക്കോ. ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ 100 കോടി ക്ലബിലുമെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിവിധ ഭാഷകളിലെത്തിയ ചിത്രത്തിന്റെ ഹിന്ദി കളക്ഷൻ മാത്രം വലിയ തുകയാണെന്നാണ് റിപ്പോര്‍ട്ട്. ഹിന്ദി പതിപ്പ് മാത്രമായി 12.41 കോടി രൂപയിലധികം മാര്‍ക്കോ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഒടിടി റിലീസുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു പ്ലാറ്റ്ഫോമുമായും കരാറായിട്ടില്ല എന്ന് നേരത്തെ ചിത്രത്തിന്റെ നിര്‍മാതാവ് വ്യക്തമാക്കിയിരുന്നു. നിര്‍മാതാവ് ഷരീഫ് മുഹമ്മദ് കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിയറ്റര്‍ കാഴ്‍ചയാണ് മാര്‍ക്കോയുടെ ആവശ്യപ്പെടുന്നതെ്നാണ് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത്. മാര്‍ക്കോ ഓരോ ദിവസം പിന്നിടുമ്പോഴും കളക്ഷൻ ഉയര്‍ത്തിയാല്‍ വമ്പൻ ഹിറ്റാകുമെന്ന് തീര്‍ച്ചയാകുമ്പോള്‍ ആരൊക്കെ വീഴുമെന്നതിലാണ് ആകാംക്ഷ.
Previous Post Next Post