ഗര്‍ഭിണിയായ പശുവിന്റെ അകിട് അറുത്തു.. കിടാവിനെ പുറത്തെടുത്ത് വയലില്‍ തള്ളിയ നിലയിൽ…



പശുവിന്റെ അകിട് അറുത്ത് മാറ്റിയതിന് 30കാരന്‍ അറസ്റ്റിലായി ദിവസങ്ങള്‍ക്ക് പിന്നാലെ വീണ്ടും സമാന സംഭവം. ഉത്തര കര്‍ണാടകയിലെ ഹൊന്നാവര്‍ താലൂക്കിലാണ് സംഭവം. ഗര്‍ഭിണിയായ പശുവിനെ ആക്രമിച്ച് അംഗഭംഗം വരുത്തിയ ശേഷം ഇറച്ചി ഉപയോഗിക്കുകയും ചെയ്തു. സാല്‍കോദ് ഗ്രാമത്തിലെ കൃഷ്ണ ആചാരി എന്നയാളുടെ പശുവിനോടാണ് കണ്ണില്ലാത്ത ക്രൂരത കാണിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ മേയാനായി വിട്ട ഗര്‍ഭിണിയായ പശു വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ല. ഇതിന് പിന്നാലെയാണ് വീട്ടുകാര്‍ പശുവിനെ അന്വേഷിച്ച് ഇറങ്ങിയത്. അന്വേഷണത്തിൽ പശുവിന്റെ അകിട് അടക്കമുള്ള അവയവങ്ങളും ഗര്‍ഭിണിയായ പശുവിന്റെ കിടാവിനേയും പാടത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പിന്നാലെ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. കാലികളെ മോഷണം പോവുന്ന സംഭവങ്ങള്‍ മേഖലയില്‍ പതിവാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്
Previous Post Next Post