പിവി അൻവറുടെ ജാമ്യാപേക്ഷയിൽ കോടതിയിൽ വാദം പൂര്‍ത്തിയായി…



നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത കേസിൽ റിമാന്‍ഡിലായ നിലമ്പൂർ എംഎൽഎ പിവി അൻവറുടെ ജാമ്യാപേക്ഷയിൽ കോടതിയിൽ വാദം പൂര്‍ത്തിയായി. ജാമ്യാപേക്ഷയിൽ കോടതി വിധി പറയുന്നതിനായി മാറ്റി. ഇന്ന് വൈകിട്ട് തന്നെ വിധി പറയാൻ ശ്രമിക്കാമെന്നും കോടതി അറിയിച്ചു. പൊലീസ് റിപ്പോര്‍ട്ട് വൈകിക്കാൻ നീക്കം നടന്നുവെന്നും ജയിലിൽ കുടുക്കാൻ ശ്രമം നടന്നുവെന്നും പിവി അൻവറിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.

അതേസമയം, കസ്റ്റഡിയിൽ വേണമെന്നും ജാമ്യം നൽകരുതെന്നും ആക്രമണം നടത്തിയത് മറ്റു കേസുകളിൽ ഉള്‍പ്പെട്ടിട്ടുള്ള പ്രതികളാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. അന്വേഷണസംഘത്തിന് മുന്നിൽ എപ്പോൾ വേണമെങ്കിലും എത്ര നേരവും ഹാജരാകാമെന്നും ജനുവരി 17ന് നിയമസഭ തുടങ്ങുകയാണെന്നും അതിൽ പങ്കെടുക്കുന്നത് തടയാൻ ആണ് നീക്കമെന്നും പിവി അൻവര്‍ വാദിച്ചു.
Previous Post Next Post