കൊല്ലത്ത് കാർ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിൽ; വാഹനത്തിനുള്ളിൽ കത്തിക്കരിഞ്ഞ മൃതദേഹവും:



കൊല്ലം അഞ്ചൽ ഒഴുകുപാറയ്ക്കലിൽ ഒഴുകുപാറയ്ക്കൽ സ്വദേശി ലെനീഷ് റോബിൻസ് ആണ് മരിച്ചത്. മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം.
റബറുകൾ മുറിച്ച പറമ്പിൽ അബദ്ധത്തിൽ കാർ മറിഞ്ഞ് കത്തിയതാകാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

അതേസമയം സംഭവത്തിൽ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവസ്ഥലത്തിന് സമീപത്ത് വീടുകളൊന്നുമില്ല. രാവിലെ, കത്തിയ കാർ കണ്ട പ്രദേശവാസികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.


Previous Post Next Post