കൊച്ചി: കൊച്ചി കലൂർ സ്റ്റേഡിയത്തിലെ വിഐപി ഗ്യാലറിയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഉമ തോമസ് എംഎൽഎയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സ തുടരുമെന്ന് ഡോക്ടർമാർ അറിയിച്ചു. അപകടനില പൂർണമായി തരണം ചെയ്തിട്ടില്ല. ശ്വാസകോശത്തിന് പുറത്ത് നീർക്കെട്ട് ഉണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ഉമാ തോമസ് മക്കളോടും ഡോക്ടർമാരോടും സംസാരിച്ചു. അപകടം നടന്നു 6 ദിവസത്തിന് ശേഷം ആണ് ഉമ തോമസിനെ വെന്റിലേറ്ററിൽ നിന്നും മാറ്റുന്നത്.
ആരോഗ്യനില തൃപ്തികരം; ഉമ തോമസിനെ വെന്റിലേറ്ററിൽ നിന്നും മാറ്റി
Kesia Mariam
0
Tags
Top Stories