കോൺഗ്രസിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മേഘ രഞ്ജിത്ത്. മേഘ കോൺഗ്രസ് സാമ്പത്തികമായി സഹായിച്ചില്ലെന്ന കാര്യം പറഞ്ഞത്. യൂത്ത് കോൺഗ്രസിനു വേണ്ടി സമരം ചെയ്ത മേഘക്ക് പരിക്കേറ്റിരുന്നു.
എന്നാൽ രാഹുൽ മാങ്കുട്ടവും കെസി വേണുഗോപാലും, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കം കോൺഗ്രസിന്റെ നിരവധി നേതാക്കൾ ആശുപത്രിയിൽ എത്തിയെങ്കിലും മർദ്ദനത്തിൽ ഏറ്റ പരുക്കുകളുമായി തങ്ങൾ ഇപ്പോഴും ജീവിക്കുകയാണെന്ന് മേഘ പറഞ്ഞത്. പല തവണ കോൺഗ്രസ് നേതാക്കളോടും ചികിത്സാ സഹായം ആവശ്യപ്പെട്ടിട്ടും ഒരു പൈസ പോലും ലഭിച്ചില്ല എന്ന് മാത്രമല്ല കിട്ടാത്ത പണത്തിന്റെ പേരിൽ ഫേസ്ബുക്ക് പോസ്റ്റ് കുറിക്കുകയാണെന്നും മേഘ പറഞ്ഞു.
ജോലിക്ക് പോകാൻ പോലും കഴിയാതെ നിരന്തരം ആശുപത്രിയുമായി കഴിയുകയാണ് കുടുംബം. പാർട്ടിക്കു വേണ്ടി സമരം ചെയ്തതോടെ തന്റെ കുടുംബം തന്നെ തകർന്നു പോയതായും മേഘ വിഷമത്തോടെ പറഞ്ഞു. ഏക മകളുടെ പഠനത്തിനും മരുന്നിനും പണമില്ലാതെ ബുദ്ധിമുട്ടുന്ന ഈ കുടുംബത്തെ സഹായിക്കാൻ കോൺഗ്രസിന്റെ ഒരു നേതാവും മുന്നോട്ടു വരുന്നില്ല എന്നുള്ളതാണ് ഈ കുടുംബത്തെ ഏറെ വിഷമിപ്പിക്കുന്നത്. എങ്കിലും ഇത്തരം പരാതികൾ ഒന്നും തന്നെ പുറത്തു പറയാൻ ഇവർ കൂട്ടാക്കുന്നില്ല, കാരണം ഇവർ അത്രമേൽ പാർട്ടീയെ സ്നേഹിക്കുന്നു.