കാടിറങ്ങിയ കാട്ടാന സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലെ കിണറ്റിൽ വീണു… രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു…




ഊർങ്ങാട്ടിരിയിൽ കാട്ടാന കിണറ്റിൽ വീണു. ഇന്ന് പുലർച്ചെയാണ് സംഭവം. കൂരങ്കല്ല് സ്വദേശിയായ സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് ആന വീണത്. വനംവകുപ്പും പോലീസും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. വന്യജീവി ആക്രമണം നിരന്തരം നേരിടുന്ന ഒരു പ്രദേശമാണിത്. 

ഇന്നലെ രാത്രി ആനക്കൂട്ടം വന്നപ്പോൾ അതിലൊരു ആന കിണറ്റിൽ വീണതെന്നാണ് നിഗമനം. കൃഷി ആവശ്യത്തിന് മാത്രമായി ഉപയോഗിക്കുന്ന കിണറിന് ആൾമറയില്ല. കിണറ്റിൽ അധികം വെള്ളവും ഇല്ലെന്നാണ് വിവരം.
Previous Post Next Post