ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഒമാനില്‍ മരിച്ചു


മസ്കറ്റ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഒമാനില്‍ മരിച്ചു. പത്തനംതിട്ട ചിറ്റാർ നീലിപിലാവ് താഴത്തേതിൽ ശശി(58) ആണ് ഒമാനിലെ ആശുപത്രിയിൽ മരിച്ചത്. പുതിയ ജോലിക്കായി ഒമാനിൽ എത്തി അഞ്ചാം ദിവസമാണ് ശശിക്ക് താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതം ഉണ്ടായത്. 

ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി ഒമാനിലെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. അടിയന്തര ശാസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രോഗവിവരം അറിഞ്ഞ് ദുബൈയിൽ ജോലി ചെയ്യുന്ന ഭാര്യ സ്മിതയും നാട്ടിൽ നിന്നും മകൻ ശരത്തും ഒമാനിൽ എത്തിയിരുന്നു.


Previous Post Next Post