പ്രഭാത നടത്തത്തിനിറങ്ങിയ മുൻ എസ്പി കുഴഞ്ഞുവീണ് മരിച്ചു




മുൻ ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.വി ജോസഫ് ഐ.പി.എസ് (റിട്ട.) കുഴഞ്ഞ് വീണ് മരിച്ചു. പ്രഭാത നടത്തത്തിനിടെ ഇന്ന് രാവിലെ അറക്കുളം സെൻ്റ് ജോസഫ് കോളേജിന് മുന്നിൽ വച്ചായിരുന്നു സംഭവം.

 കുഴഞ്ഞ് വീഴുന്നത് കണ്ട് കോളേജ് ഗ്രൗണ്ടിൽ ഉണ്ടായിരുന്നവർ ഓടിയെത്തി മൂലമറ്റം ബിഷപ്പ് വയലിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Previous Post Next Post